Latest NewsKeralaIndia

വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് മന്ത്രി എം.എം. മണി, ഇത്തവണത്തേത് 100 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വരണ്ട കാലവര്‍ഷം

ജൂണ്‍ അവസാനിക്കാന്‍ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി നില്‍ക്കേയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം കുറഞ്ഞതുമൂലം ഇത്തവണ കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി എം.എം. മണി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ 35 ശതമാനം മഴയാണ് ഇത്തവണ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 100 വര്‍ഷത്തിന്റെ ചരിത്രത്തിലെ ഏറ്റവും വരണ്ട കാലവര്‍ഷമാണ് ഈ ജൂണില്‍ കേരളത്തിന് ലഭിച്ചിരിക്കുന്നത്. ജൂണ്‍ അവസാനിക്കാന്‍ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി നില്‍ക്കേയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയില്‍ ഉടനീളം സാധാരണഗതിയില്‍ ജൂണ്‍ 28 വരെ 151.1 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ പെയ്തത് വെറും 97.9 മില്ലിമീറ്റര്‍ മാത്രമാണ്.1920 മുതല്‍ വെറും നാലു വര്‍ഷം മാത്രമേ മഴ ഇത്രയും കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ.ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് ഒഡീഷയിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ മദ്ധ്യഭാഗങ്ങളിലും ജൂലൈ ആദ്യ വാരത്തോടെ ശക്തമായ മഴയായി മാറുമെന്നുമുള്ള സൂചനകള്‍ പുറത്തു വരുന്നുണ്ട്.

അതുകൊണ്ടു തന്നെ ജൂണ്‍ 30 ന് ശേഷം ശക്തമായ കാലവര്‍ഷം ഉണ്ടാകുമെന്നാണ് കരുതുന്നത്.ജൂലൈയില്‍ ശക്തമായ കാലവര്‍ഷത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷ. അതേ സമയം 100 വര്‍ഷത്തിനിടയില്‍ 10 വരണ്ട ജൂണുകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇതില്‍ 2009, 2012, 2014, 2019 എന്നിങ്ങനെ നാലെണ്ണവും വന്നത് കഴിഞ്ഞ ദശകത്തിലാണ്.

ഈ ജൂണിലെ കാലവര്‍ഷ കുറവ് ഇന്ത്യയൂടെ പാശ്ചാത്യ ദക്ഷിണ ഭാഗങ്ങളില്‍ ശക്തമായ ജലദൗര്‍ലഭ്യം കൊണ്ടുവന്നു. ഇന്ത്യയിലെ 91 ജലസംഭരണികളില്‍ ജലനിരപ്പ് 17 ശതമാനം മുതല്‍ 16 ശതമാനം വരെയായി കുറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button