ന്യൂയോർക്ക്: ഇറാൻ വീണ്ടും യുറേനിയം സമ്പുഷ്ടീകരണശേഷി വർധിപ്പിക്കാനുള്ള പ്രവൃത്തികളുമായ് മുന്നോട്ടു നീങ്ങുന്നു. അമേരിക്കയുമായുള്ള ആണവക്കരാർ റദ്ദാക്കപ്പെട്ടാൽ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ ശേഷി വർധിപ്പിക്കുമെന്ന് ഇറാന്റെ അണ്വായുധ പ്രവർത്തനങ്ങളുടെ മേധാവി അലി അക്ബർ സലേഹി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏകപക്ഷീയമായി ആണവകരാറിൽ നിന്നു പിൻമാറുകയും ഇറാനുമേല്‍ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രതിസന്ധിയിലായ ഇറാന്‍ കരാറില്‍നിന്ന് പിന്മാറുകയായിരുന്നു. റഷ്യ, ചൈന, യുകെ, ഫ്രാൻസ്, ജർമനി, എന്നീ രാജ്യങ്ങളാണ് അമേരിക്കയെക്കൂടാതെ കരാറിലുള്ളത്.
അതേസമയം വിയന്നയില്‍ നടന്ന നീണ്ട ചര്‍ച്ചയ്ക്കു ശേഷവും യു.എസ് ഉപരോധം തടയാന്‍ യൂറോപ്യന്‍ യൂണിയൻ വേണ്ടത്ര ശ്രമിച്ചിട്ടില്ല. അതോടെയാണ് യുറേനിയം സമ്പുഷ്ടീകരണം കൂട്ടാന്‍ ഇറാന്‍ തയ്യാറെടുക്കുന്നത്.
Post Your Comments