ന്യൂഡല്‍ഹി: എച്ച് 1 എന്‍ 1 വൈറസ് മൂലം ഈ വര്‍ഷം (ജൂണ്‍ 23 വരെ) ജീവന്‍ നഷ്ടപ്പെട്ടത് 1,076 പേര്‍ക്ക്. രോഗബാധിതരുടെ എണ്ണം 26,140 ആണെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ കേസുകളും രണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 5,021 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 205 പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം ലോക്‌സഭയില്‍ വ്യക്തമാക്കി.സീസണിലെ വൈറസ് മൂലം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിലാണ്. 189 പേര്‍ മരിച്ചപ്പോള്‍ 1,692 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ 149 പേര്‍ മരിക്കുകയും 4,772 പേര്‍് വൈറസ് ബാധിതരായെന്നും ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശ് ചോദിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
മധ്യപ്രദേശില്‍ 146 മരണങ്ങളും 653 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കര്‍ണാടകയില്‍ 87 മരണങ്ങളും 1,736 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിച്ച് 41 പേര്‍ക്ക് ജീവന്‍ നഷ്ടമായ ഹിമാചലാണ് പട്ടികയില്‍ ഏഴാമത്. ദില്ലി, പഞ്ചാബ് എന്നിവിടങ്ങളില്‍ 31 പേര്‍ വീതം രോഗബാധ മൂലം മരണമടഞ്ഞു.
Post Your Comments