തിരുവനന്തപുരം: ശ്രീവരാഹത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണം കവർന്ന സംഭവത്തിൽ ആക്രമികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി.രാത്രി ഒന്‍പതരയോടെയാണ് നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
മുട്ടത്തറ സ്വദേശി ബിജുവില്‍ നിന്നാണ് ഒന്നര കോടി വിലമതിക്കുന്ന ഒരു കിലോ 400 ഗ്രാം സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. തമിഴ്‌നാട്ടിലെ കുഴിത്തുറയില്‍ സ്വര്‍ണക്കട നടത്തുകയാണ് ബിജു.തൃശൂരിലെ മൊത്തവ്യാപര സ്ഥാപനത്തില്‍ നിന്നും വാങ്ങിയ ആഭരണങ്ങളുമായി രാവിലെ ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് ബിജു തിരുവനന്തപുരത്ത് എത്തിയത്.
കാറിൽ വീട്ടിലേക്ക് പോകുന്നവഴിയാണ് ആക്രമണം ഉണ്ടായത്. ആറംഗ സംഘമാണ് കൊള്ള നടത്തിയത്. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴെക്കും സംഘം രക്ഷപ്പെട്ടിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.സ്വര്‍ണം സൂക്ഷിച്ചിരുന്ന അതേ ബാഗില്‍ തന്നെയാണ് ബിജുവിന്റെ മൊബൈല്‍ഫോണ്‍ ഉണ്ടായിരുന്നത്. പോലീസ് അന്വേഷണം നടന്നുവരികയാണ്.
Post Your Comments