തിരുവനന്തപുരം: ബാലഭാസ‌്കറിന്റെ മരണത്തിന് കാരണമായ അപകടത്തെക്കുറിച്ചുള്ള ക്രാഷ‌് ടെസ‌്റ്റ‌്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ‌്പെക്ടര്‍ എന്നിവരുടെ പരിശോധന ഫലം പുറത്ത്. വാഹനം സഞ്ചരിച്ചത‌് അമിതവേഗതയിലായിരുന്നു എന്നാണ് ഇരുറിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. മണിക്കൂറില്‍ കുറഞ്ഞത‌് 100-120 കിലോമീറ്റര്‍ വേഗയില്‍ സഞ്ചരിച്ചിട്ടുണ്ടാകുമെന്നാണ‌് റിപ്പോര്‍ട്ട‌്. 100 കിലോമീറ്റര്‍ വേഗതയാണ‌് സ‌്പീഡോമീറ്ററില്‍ കാണിക്കുന്നത‌്. അപകടം ഉണ്ടാകുന്ന സമയത്ത് 100 കിലോമീറ്റര്‍ വേഗതയില്‍ എത്തിയാണ‌് സ‌്പീഡോമീറ്റര്‍ നിശ്ചലമായത‌്.100 കിലോമീറ്ററില്‍ അധികമായിരിക്കാം ബാലഭാസ‌്കറിന്റെ വാഹനത്തിന്റെ വേഗത എന്നാണെന്നാണ് ക്രൈംബ്രാഞ്ച‌് ഡിവൈഎസ‌്പി കെ ഹരികൃഷ‌്ണന്‍ പറയുന്നത്. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട‌് ബാലഭാസ‌്കറുമായി ബന്ധം പുലര്‍ത്തിയിരുന്ന വിഷ‌്ണുവിനെ ഉടന്‍ ചോദ്യം ചെയ്യും.
Post Your Comments