Latest NewsSaudi Arabia

സൗദിയില്‍ ദീര്‍ഘകാല താമസ രേഖ; നിരക്കുകൾ ഇങ്ങനെ

റിയാദ്: സൗദിയിലെ ദീര്‍ഘകാല താമസ രേഖയുടെ നിരക്കുകള്‍ പ്രസിദ്ധീകരിച്ചു. ഓരോ വര്‍ഷത്തേക്കും പ്രത്യേക ഫീസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരുവര്‍ഷത്തേക്ക് ഒരു ലക്ഷം റിയാലാണ് മുൻ‌കൂർ അടയ്‌ക്കേണ്ടത്. രണ്ടു വര്‍ഷത്തേക്ക് 1,98,039 റിയാലും അഞ്ചു വര്‍ഷത്തേക്ക് 4,80,733 റിയാലും പത്തു വര്‍ഷത്തേക്ക് 9,16,224 റിയാലും അടയ്ക്കണം. വീടുകളും വാഹനങ്ങളും സ്വന്തം പേരില്‍ വാങ്ങാനും സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യാനും ഇഷ്ടാനുസരണം തൊഴില്‍ മാറാനുമുള്ള അനുമതി പ്രീമിയം ഇഖാമ ലഭിക്കുന്നവർക്കുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button