കോട്ടയം: കസ്റ്റഡിയിലിരിക്കെ സാമ്പത്തിക ക്രമക്കേസ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പോലീസിന്റെ ഗുരുതര വീഴ്ചകള്‍ പുറത്തു വരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച രാജ് കുമാറിനെ പോലീസ് ചികിത്സിപ്പിച്ചില്ല എന്നാണ് അവസാനം വരുന്ന വിവരം. 19ന് ആശുപത്രിയിലേയ്ക്ക് കൊണ്ടു വന്ന രാജ്കുമാറിനെ ഒ.പി ഇല്ലാത്തതിനാല്‍ തിരികെ കെണ്ടു പോയി. ഇന്നേ ദിവസം മെഡിക്കല്‍ കോളേജിലെ രജിസ്റ്ററില്‍ രാജ് കുമാറിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ ജൂണ്‍ 19ന് രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെന്ന പോലീസിന്റെ വാദമാണ് പൊളിഞ്ഞിരിക്കുന്നത്.
Post Your Comments