തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ച മുതലേ ശക്തമാകുകയുള്ളുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ ഈയിടെയുണ്ടായ ‘വായു’ ചുഴലിക്കാറ്റാണ് മഴ വൈകിപ്പിക്കുന്നതെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. ഇതുമൂലം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളാൻ വൈകി. അടുത്തയാഴ്ചയോടെ മഴ പെയ്യാനുള്ള അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഇതോടെ മഴ കനക്കും. അതേസമയം ജൂണില്‍ ഇതുവരെ ലഭിച്ച മഴ ശരാശരിയിലും 35ശതമാനം കുറവാണ്.
Post Your Comments