Latest NewsKerala

വൈദ്യുതി കണക്ഷന്‍ നല്‍കാത്തതിനെ തുടര്‍ന്ന് യുവ വ്യവസായി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവം : വിശദീകരണവുമായി കെഎസ്ഇബി

അങ്കമാലി: സ്ഥാപനത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കിയെന്നാരോപിച്ച് ന്യൂ ഇയര്‍ ചിട്ട് ഫണ്ട് ഉടമ എം.എം. പ്രസാദ് ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി. പ്രസാദിന്റെ സ്ഥാപനത്തിന്റെ പ്ലാനില്‍ പിഴവുണ്ടായിരുന്നുവെന്നും, കെട്ടിടത്തിലെ രണ്ട് സ്ഥാപനങ്ങള്‍ക്ക് വൈദ്യതി കണക്ഷന്‍ നല്‍കിയിരുന്നെന്നും അധികൃതര്‍ പറഞ്ഞു.

ഇന്നു രാവിലെയാണ് അങ്കമാലിയിലെ ന്യൂ ഇയര്‍ ചിട്ടി കമ്പനി ഉടമ എം.എം പ്രസാദ് ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിനു മുകളില്‍ കയറിയത്. അപേക്ഷ നല്‍കിയിട്ടും രണ്ടു വര്‍ഷമായി കെഎസ്ഇബി വൈദ്യുത കണക്ഷന്‍ നലാകാത്തതിനെ തുടര്‍ന്നാണ് പ്രസാദ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. എക്സ്പോര്‍ട്ടിംഗ് സ്ഥാപനത്തിന് കെഎസ്ഇബി കണക്ഷന്‍ നല്‍കിയില്ലെന്നായിരുന്നു പ്രസാദിന്റെ ആരോപണം. ജില്ലാ കളക്ടര്‍ വന്നാല്‍ മാത്രമേ താഴെ ഇറങ്ങൂ എന്നും പ്രസാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button