തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യബസുകള്‍ നടത്തുന്ന സമരത്തില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ലാഭക്കുതിപ്പ്. കെഎസ്ആര്‍ടിസിയുടെ ദിവസവരുമാനത്തില്‍ ഒമ്പതുലക്ഷം രൂപയുടെ വര്‍ധനയുണ്ടായതായി അധികൃതര്‍ അറിയിച്ചു. സമരം തുടങ്ങിയ തിങ്കള്‍ മുതല്‍ വ്യാഴം വരെ 45 ലക്ഷം രൂപയുടെ അധിക വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്.
ബെംഗളൂരു റൂട്ടില്‍ മാത്രം നിലവിലുള്ള 48 ബസുകള്‍ക്കു പുറമെ 14 ബസുകള്‍ കൂടി അധികമായി ഓടുന്നുണ്ട്. അന്തര്‍സ്സംസ്ഥാന സ്വകാര്യബസുകളില്‍ ഒരുവിഭാഗം വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവില്‍നിന്ന് ബുക്കിങ് ആരംഭിച്ചെങ്കിലും പിന്നീട് നിര്‍ത്തിയിരുന്നു. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഉണ്ടാകുന്ന തിരക്ക് പരിഹരിക്കാനുള്ള ക്രമീകരണങ്ങള്‍ കര്‍ണാടക, തമിഴ്നാട്, കേരള ആര്‍.ടി.സി.കള്‍ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, സ്വകാര്യബസ് ഉടമകള്‍ സംസ്ഥാന സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്കുള്ള അവസരം തേടുന്നുണ്ട്. തിങ്കളാഴ്ച ഗതാഗത സെക്രട്ടറിയെ കാണാന്‍ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ നിയമാനുസൃതമല്ലാത്ത ഒരു സൗകര്യവും നല്‍കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
Post Your Comments