KeralaLatest News

ജയിലുകളില്‍ ഫുൾ ബോഡി സ്‌കാനറുകൾ സ്ഥാപിക്കുമെന്ന് ഋഷിരാജ് സിംഗ്

പാലക്കാട്: മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും ഹൈടെക് ജയിലിലും ഉടന്‍ ‘ഹോള്‍ബോഡി സ്കാനര്‍’ ഏര്‍പ്പെടുത്തുമെന്ന് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്. ബോഡി സ്കാനറുകള്‍ ജയിലില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ജയില്‍ ഡി.ജി.പി.യുമായി ചര്‍ച്ചനടത്തിയിരുന്നു. അവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകാതെ നേരിട്ടുപോയി പരിശോധിച്ചശേഷമാവും സംസ്ഥാനത്ത് സ്ഥാപിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

ജയിലുകളില്‍ 437 സി.സി.ടി.വി. ക്യാമറകളും 22 വീഡിയോ കോണ്‍ഫറന്‍സ് കേന്ദ്രങ്ങളും ഒരുക്കും. ജയിലിലെ വയര്‍ലെസ് സംവിധാനത്തിന്റെ കാര്യക്ഷമത ഉയര്‍ത്തി രണ്ടു മാസത്തിനകം ബി.എസ്.എന്‍.എല്ലിന്റെ സഹകരണത്തോടെ പുതിയ വയര്‍ലെസ് സംവിധാനം കൊണ്ടുവരും.ജയിലുകളില്‍ രാത്രി നടത്തുന്ന പരിശോധനകളില്‍ താന്‍ നേരിട്ട് പങ്കെടുക്കുമെന്നും ഡി.ജി.പി. പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button