മുംബൈ : കുടിവെള്ളവുമായി ബന്ധപ്പെട്ട തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. യുവതിയെ ഭർതൃസഹോദരൻ കൊലപ്പെടുത്തി. മുംബൈയിൽ ഖാർ വെസ്റ്റ് പ്രദേശത്തു കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പൊതു ടാങ്കിൽ നിന്നും വെള്ളം ശേഖരിക്കുകയായിരുന്ന ഭർതൃസഹോദരനുമായി നമിത പൊഖാർ എന്ന യുവതി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തർക്കത്തിനൊടുവിൽ ഇയാൾ യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഐപിസി 302, 37(1) (A),135 എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.
Post Your Comments