Latest NewsDevotional

വീട്ടിൽ പൂജാമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടായാല്‍ ഒരു പൂജാമുറി നിര്‍ബന്ധമാണ്. എന്നാല്‍ പലപ്പോഴും പൂജാമുറി കൃത്യമായി സംരക്ഷിക്കാന്‍ അറിയാത്തത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴി വെയ്ക്കുന്നു. പൂജാമുറിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പൂജാമുറിയാണ് പലപ്പോഴും വീട്ടിലെ ഐശ്വര്യത്തിനും സന്തോഷത്തിനും കാരണമാകുന്നത്. അതുകൊണ്ട് തന്നെ വീട്ടില്‍ പൂജാമുറിയുണ്ടെങ്കിൽ അത് പണവും സമ്പത്തും വര്‍ദ്ധിപ്പിക്കുന്നു. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

വീട്ടില്‍ പൂജാമുറി പണിയുമ്പോള്‍ ഒരിക്കലും ത്രികോണാകൃതിയില്‍ പൂജാമുറി പണിയരുത്. ത്രികോണം ഒഴികേയുള്ള മറ്റെല്ലാ ആകൃതിയും ചെയ്യാവുന്നതാണ്. പൂജാമുറിയുടെ സ്ഥാനം ശ്രദ്ധിക്കേണ്ടതാണ്. വീടിന്റെ കിഴക്ക്, വടക്ക്, മധ്യഭാഗത്ത് എന്നിവിടങ്ങളിലാണ് പൂജാമുറി പ്രധാനമായും വെയ്‌ക്കേണ്ടത്. ഐശ്വര്യ വര്‍ദ്ധനവിന് പൂജാമുറി സഹായിക്കും. കിഴക്ക് ഭാഗത്തുള്ള പൂജാമുറി വീട്ടിലുള്ളവര്‍ക്ക് ഐശ്വര്യവും പേരും പ്രശസ്തിയും കൊണ്ടു വരുന്നു. വടക്ക് ഭാഗത്താണെങ്കില്‍ അറിവും വിഞ്ജാനവും നല്‍കുന്നു. പലരുടേയും വീട്ടില്‍ കാണുന്ന പ്രവണതയാണ് ഇത്. ബാത്തറൂമിനോട് ചേര്‍ന്ന് പൂജാമുറി. എന്നാല്‍ ഇത് വീട്ടില്‍ നെഗറ്റീവ് എനര്‍ജിയാണ് ഉണ്ടാക്കുന്നത്. കിടപ്പുമുറിയോട് ചേര്‍ന്നും ഒരിക്കലും പൂജാമുറി ഉണ്ടാക്കരുത്.

അതുപോലെ ചിത്രങ്ങള്‍ വെയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. കിഴക്കോട്ട് പൂജാമുറിയില്‍ ദേവന്‍മാരുടെ ചിത്രങ്ങള്‍ അഭിമുഖമായി വെയ്ക്കാം. ദുര്‍ഗ്ഗ, മഹാലക്ഷ്മി തുടങ്ങിയവരുടെ ചിത്രങ്ങള്‍ പടിഞ്ഞാറോട്ടും വെയ്ക്കാം. പലരും ഗോവണിപ്പടിക്ക് താഴെ പൂജാമുറിക്ക് സ്ഥലം എടുക്കുന്നത് സ്ഥിരമാണ്. എന്നാല്‍ ഗോവണിപ്പടിയ്ക്ക് താഴെ പൂജാമുറി എടുക്കുന്നത് ദോഷം വിളിച്ച് വരുത്തുന്ന പ്രവൃത്തിയാണ്. കൃത്യമായ പൂജയും ശുദ്ധിയും പാലിയ്ക്കും എന്ന് ഉറപ്പുള്ളവര്‍ മാത്രമേ പൂജാമുറി വീട്ടില്‍ നിര്‍മ്മിക്കേണ്ടതുള്ളൂ. അല്ലാത്ത പക്ഷം അതുണ്ടാക്കുന്നത് നെഗറ്റീവ് എനര്‍ജിയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button