ബീഹാർ: 1990-കള്‍ മുതല്‍ മുസഫര്‍പുരിനെയും പരിസരപ്രദേശങ്ങളെയും മേയ്, ജൂണ്‍ മാസങ്ങളില്‍ ബാധിക്കുന്ന മസ്തിഷ്‌കജ്വരത്തെക്കുറിച്ച് മുന്നനുഭവങ്ങളുണ്ടായിട്ടും തയ്യാറെടുപ്പുകള്‍ നടത്താത്ത അധികാരികളുടെ നിസ്സംഗത ചർച്ചയാകുന്നു. ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് 150 ലേറേ കുട്ടികൾ മരിച്ചതിന്റെ കാരണം ആസ്ബസ്റ്റോസ് ഷീറ്റുകൾ മേഞ്ഞ വീടുകളാകാമെന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി.
എന്നാൽ ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഇനിയും വരാനിരിക്കെയാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. മുസാഫർപുരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ അസുഖം ബാധിച്ച കുട്ടികളെ ചികിത്സിച്ച ഡൽഹി എയിംസിലെ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സ്വതന്ത്ര പഠനത്തിലാണ് ഈ വിലയിരുത്തൽ. അതേസമയം ഒരാഴ്ചയായി ശ്രീകൃഷ്ണ ആശുപത്രിയില്‍ കുട്ടികള്‍ക്കായി തട്ടിക്കൂട്ടിയെടുത്ത അഞ്ച് തീവ്രപരിചരണ വാര്‍ഡുണ്ട്. രണ്ടെണ്ണം താഴത്തെ നിലയില്‍. മൂന്നെണ്ണം മുകളിലത്തെ നിലകളില്‍. ഈ തീവ്രപരിചരണവിഭാഗങ്ങള്‍ തമ്മില്‍ ഏകോപനമോ മേല്‍നോട്ടമോ അസാധ്യം. വരാന്തമുതല്‍ രോഗികളും കൂട്ടിരിപ്പുകാരും ചികിത്സകാത്ത് കൈയേറിയിരിക്കുന്നു. അതിനിടയില്‍ മരണവും കരച്ചിലും. പരാതിപറയുന്നവരെ പോലീസും ആശുപത്രി കാവല്‍ക്കാരും ചേര്‍ന്ന് വിരട്ടിയോടിക്കുകയാണ്.
Post Your Comments