കൊച്ചി: സൈബര്‍ അടിമകള്‍ക്ക് ചികിത്സ നല്‍കാനുള്ള കേന്ദ്രങ്ങളെക്കുറിച്ച് കേരളവും ആലോചിച്ച് തുടങ്ങേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവമാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ലഹരി മരുന്ന് പോലെ കുട്ടികളെ വഴിതെറ്റിക്കുന്ന തരത്തിലേക്ക് നവമാധ്യമങ്ങളും മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നവമാധ്യമങ്ങളെ പൂര്‍ണമായി ഒഴിവാക്കാന്‍ ഇക്കാലത്ത് കഴിയില്ല.
എന്നാല്‍ തെറ്റായ കാര്യങ്ങള്‍ക്ക് നവമാധ്യമങ്ങളെ ഉപയോഗിക്കുന്ന പ്രവണത സമൂഹത്തില്‍ ഏറിവരികയാണ്. നവമാധ്യമങ്ങളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് കുട്ടികള്‍ ശരിയായ രീതിയില്‍ മനസിലാക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പെരുമ്പാവൂര്‍ കുടുപ്പംപടിയില്‍ മേരിപോള്‍ സ്മാരക ചില്‍ഡ്രന്‍സ് ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അന്തരിച്ച മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി. ബാബുപോളും സഹോദരന്‍ റോയ് പോളും ചേര്‍ന്ന് അമ്മയുടെ സ്മരണയ്ക്കായി നിര്‍മ്മിച്ചതാണ് വായനശാല. പെരുമ്പാവൂര്‍ എം.എല്‍.എ എന്‍ദോസ് കുന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എമാരായ പി.പി തങ്കച്ചന്‍, സാജുപോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments