Kerala

കസ്റ്റഡിമരണം ; അന്വേഷണസംഘം മെഡിക്കൽ കോളേജിൽ

കോട്ടയം : പീരുമേട് സബ്ജയിലിൽ റിമാൻഡിലിരിക്കുന്ന പ്രതി മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം മെഡിക്കൽ കോളേജിൽ തെളിവെടുപ്പ് നടത്തുന്നു.ഡിവൈഎസ്പി ജോൺസൺ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.മരിച്ച രാജ്‌കുമാറിനെ ചികിൽസിച്ച ഡോക്ടർമാരെ അന്വേഷണ സംഘം ഇന്ന് ചോദ്യചെയ്തേക്കും.

അതേസമയം രാജ്‌കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പോലീസ് മർദ്ദിച്ചുവെന്ന് പറഞ്ഞിരുന്നതായി കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വ്യക്തമാക്കി. എന്നാൽ ഡോക്ടർമാർക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്തലുണ്ടായി. അവശനായി ആശുപത്രിയിൽ എത്തിയ രാജ്‌കുമാറിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചില്ല. സാധാരണ ഒപി പരിശോധന മാത്രമാണ് നടത്തിയത്.സിപിആർ നൽകുന്ന രോഗിയെ കിടത്തി ചികിൽസിക്കുയാണ് വേണ്ടത്.

എന്നാൽ രാജ്‌കുമാറിനെ തിരികെ കൊണ്ടുപോകാൻ പോലീസുകാർ നിർബന്ധിച്ചുവെന്നാണ് ഡോക്ടർമാർ നൽകിയ മൊഴി. ഈ മാസം18,19 തീയതികളിലാണ് രാജ്‌കുമാറിനെ മെഡിക്കൽ കോളേജിൽ കൊണ്ടുവന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button