Latest NewsIndia

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം നിയന്ത്രണം വിട്ടു; പൈലറ്റിന്റെ മനസാന്നിധ്യം രക്ഷിച്ചത് നിരവധി ജീവന്‍ – വീഡിയോ

അംബാല: അവസരോചിതമായ ഇടപെടലിലൂടെ ഇന്ത്യന്‍ വ്യോമ സേനാ പൈലറ്റ് രക്ഷിച്ചത് നിരവധി ജീവന്‍. പരിശീലനത്തിനായി പറന്നുയര്‍ന്ന ജാഗ്വാര്‍ യുദ്ധവിമാനത്തിന്റെ നിയന്ത്രണം സെക്കന്‍ഡുകള്‍ക്കുള്ളില്‍ നഷ്ടപ്പെടുകയായിരുന്നു. അതും പക്ഷിയിടിച്ച് എന്‍ജിന്‍ തകരാറുണ്ടായി. എന്നാല്‍ നൊടിയിടയില്‍ തീരുമാനമെടുത്ത് ചിന്തിച്ചുറപ്പിച്ച് പൈലറ്റ് വിമാനത്തിന്റെ അധിക ഇന്ധനടാങ്കുകളും പരിശീലന ബോംബുകളും പുറന്തള്ളിയശേഷം വിമാനം സുരക്ഷിതമായി നിലത്തിറക്കി.

അംബാല വ്യോമസേന വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് പത്തു സെക്കന്‍ഡ്. പക്ഷിയുമായി കൂട്ടിയിടിച്ച് ജാഗ്വാര്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇടിയില്‍ ഒരു എന്‍ജിന്‍ തകര്‍ന്നതോടെ സംഭവിക്കുമായിരുന്ന വലിയ അപകടമാണ് പൈലറ്റ് തന്റെ മനസാന്നിധ്യം കൊണ്ട് ഒഴിവാക്കിയത്. വിമാനത്തിന്റെ അധിക ഇന്ധനടാങ്കുകളും പരിശീലന ബോംബുകളും (ക്യാരിയര്‍ ബോംബ് ലൈറ്റ് സ്റ്റോര്‍സ് സിഎല്‍ബിഎസ്) നൊടിയിടയില്‍ അതായത് ഏഴു സെക്കന്‍ഡിനുള്ളില്‍ താഴേക്കിട്ടു.

വിമാനത്തിന് ഇത്തരമൊരു അടിയന്തര സാഹചര്യമുയര്‍ന്നാല്‍ പൈലറ്റുമാരോട് നിര്‍ദേശിച്ചിരിക്കുന്നത് ഇതുതന്നെയാണ്. അതേസമയം, പൈലറ്റിന്റെ നിമിഷാര്‍ദ്ധ തീരുമാനവും പെരുമാറ്റവും രാജ്യത്തിന്റെ യുദ്ധസമ്പത്തിനെ മാത്രമല്ല അടുത്തു താമസിക്കുന്ന ജനങ്ങളെയുമാണ് രക്ഷിച്ചതെന്ന് വ്യോമസേന അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ വ്യോമസേന പൈലറ്റിന്റെ മനസാന്നിധ്യവും അവസരോചിത പെരുമാറ്റവും രക്ഷിച്ചത് ഒട്ടേറെപ്പേരുടെ ജീവന്‍. ഇതിന്റെ വീഡിയോ വ്യോമസേന പുറത്തുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button