Latest NewsKerala

നെടുങ്കണ്ടം കസ്റ്റഡിമരണം ; എസ്പിക്കെതിരെ സിപിഐ

നെടുങ്കണ്ടം : പീരുമേട് സബ്‌ജയിലിൽ റിമാൻഡിലിരുന്ന പ്രതി മരിച്ച സംഭവത്തിൽ എസ്പിയുടെ പങ്ക് ഗൗരവമായി കാണണമെന്ന് സിപിഐ ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ ശിവരാമൻ.എസ്പിയുടെ അറിവില്ലാതെ ക്രൂരമായ മർദ്ദനമുറകൾ ഉണ്ടാവില്ല.എസ്പിയെ മാറ്റിനിർത്തി അന്വേഷിക്കണമെന്ന് ശിവരാമൻ വ്യക്തമാക്കി.

അതേസമയം പോലീസ് രാജ്കുമാരിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അമ്മ കസ്തൂരി പറഞ്ഞു. തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ റൂള്‍ത്തടി കൊണ്ട് മര്‍ദ്ദിച്ചു. ജീപ്പിന്റെ പിന്നിലിട്ടും മകനെ പോലീസ് മര്‍ദ്ദിച്ചിരുന്നെന്നും അവര്‍ പറഞ്ഞു. കൂടാതെ രാജ്കുമാര്‍ മരിച്ച വിവരം വളരെ വൈകിയാണ് ബന്ധുക്കളെ അറിയിച്ചതെന്നും കസ്തൂരി ആരോപിച്ചു.

അതേസമയം രാജ്കുമാറിനെ തെളിവെടുപ്പിന് കൊണ്ടുവന്നത് 12ന് അര്‍ദ്ധ രാത്രി 12.30ന് ആണെന്നും, ഒന്നര മണിക്കൂറോളം പോലീസ് വീട്ടില്‍ തിരച്ചില്‍ നടത്തിയെന്നും അമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button