KeralaLatest News

ചന്തയില്‍ നിന്ന് പിടിച്ചെടുത്തത് കിലോകണക്കിന് അഴുകിയ മത്സ്യങ്ങള്‍; കടുത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്

വര്‍ക്കല : പുന്നമൂട് ചന്തയില്‍ നടത്തിയ പരിശോധനയില്‍ 110 കിലോ അഴുകിയ മത്സ്യം പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ ഫുഡ്‌സേഫ്റ്റി- ഫിഷറീസ് വിഭാഗങ്ങള്‍ ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച അറുപത് കിലോ ചൂര മീനും അഴുകിയ 50കിലോ കൊഴിയാള മത്സ്യവും പിടിച്ചെടുത്തത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ എച്ച്‌ഐ സന്തോഷ്, ഫുഡ് സേഫ്റ്റി ഓഫിസര്‍ വിജയകുമാര്‍, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ സുശീല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ചന്തയില്‍ പരിശോധന നടത്തുന്നത്. അമോണിയ, ഫോര്‍മലിന്‍ ചേര്‍ത്ത മീന്‍ വില്‍പ്പന വ്യാപകമെന്ന് പരാതിയെ തുടര്‍ന്നാണ് പരിശോധന. മത്സ്യത്തില്‍ രാവസവസ്തു ചേര്‍ത്തു വില്‍ക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരസഭ ജെഎച്ച്‌ഐമാരായ രാജേഷ്, ഉദയകുമാര്‍, ബിനുകുമാര്‍, ബിജു തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button