ടെഹ്റാന്: അമേരിക്ക വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന പരാതിയുമയി ഇറാന് ഐക്യരാഷ്ട്രസഭയില്‍. അമേരിക്കന്‍ ഡ്രോണ്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്നാണ് ഇറാന്റെ പരാതി.വ്യോമാതിര്‍ത്തി ലംഘിച്ചതിനാൽ ഡ്രോണ്‍ വെടിവച്ചിട്ടെന്നും – ഇറാന് വിദേശകാര്യ ഉപമന്ത്രി ഖുലാംഹുസൈന് ദെഖാനി അറിയിച്ചു.തങ്ങളുടെ വ്യോമാതിര്‍ത്തി സംരക്ഷിക്കാനും അതിര്‍ത്തി ലംഘിച്ചാല്‍ നേരിടാനുമുള്ള അവകാശം രാജ്യത്തിനുണ്ടെന്നും ആദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ അത്യാധുനിക സംവിധാനങ്ങളുള്ള ആളില്ലാ വിമാനം ആര്‍ക്യു-4 എ ഗ്ലോബല്‍ ഹ്വാക്ക് ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായാണ് വെടിവച്ചിടുന്നത്. പത്തുകോടി ഡോളര്‍ വിലയുള്ള ഡ്രോണാണിത്. ഇതിനെ തുടര്‍ന്ന് ട്രംപ് ഇറാനെതിരേ ആക്രമണത്തിന് ഉത്തരവിട്ടെങ്കിലും അവസാന നിമിഷം ആക്രമണം ഉപേക്ഷിക്കുകയായിരുന്നു.
ഇറാന്റെ വ്യോമപരിധിയിലൂടെ 60,000 അടി മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ഡ്രോണിനെയാണ് ഇറാന്റെ വ്യോമ പ്രതിരോധ ടെക്നോളജി ഉപയോഗിച്ച് തകര്‍ത്തത്. ഇറാന് തന്നെ സ്വന്തമായി വികസിപ്പിച്ചെടുത്ത വ്യോമപ്രതിരോധ സംവിധാനമാണ് ഡ്രോൺ തകർക്കാൻ ഉപയോഗിച്ചത്.
Post Your Comments