തിരുവനന്തപുരം : നെടുമങ്ങാടിൽ 16കാരിയുടെ മരണം കൊലപാതകം തന്നെ. അമ്മയും സുഹൃത്തുമാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഡിവൈഎസ്പി നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മ മഞ്‌ജുഷയും,സുഹൃത്ത് അനീഷും കുറ്റം സമ്മതിച്ചു. കിടക്കയിൽ തള്ളിയിട്ട് ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്നും, ഇരുവരും തമ്മിലുള്ള ബന്ധം മകൾ എതിർത്തതുമാണ് കൊലപാതക കാരണമെന്നും മൊഴി നൽകി. പ്രതികളെ റിമാൻഡ് ചെയ്തു.
നെടുമങ്ങാട് കരിപ്പൂരിലെ പൊട്ടക്കിണറ്റിൽ കാരാന്തല സ്വദേശിയായ പതിനാറുകാരിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. വഴക്കുപറഞ്ഞതിന് മകൾ തൂങ്ങിമരിച്ചെന്നും മാനക്കേട് ഭയന്ന് മൃതദേഹം കിണറ്റിൽ കല്ലു കെട്ടി താഴ്ത്തി എന്നുമായിരുന്നു പെണ്‍കുട്ടിയുടെ അമ്മ മഞ്ജുഷ ആദ്യം പോലീസിനോട് പറഞ്ഞത്. പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയല്ല,കൊലപാതകമെന്ന് തെളിയുകയായിരുന്നു.
Post Your Comments