തിരുവനന്തപുരം; പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് , ഇടത് പാനലിന് കാലിടറി. യുഡിഎഫ് അനുകൂല പാനലിന് മികച്ച വിജയം.
ഇടതിനെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അനുകൂല പാനല്‍ വിജയം നേടിയത്. ട്രാഫിക് സ്റ്റേഷനിലെ ടിആര്‍ അജിത്താണ് പ്രസിഡന്റാവുക. 4046 പേര്‍ വോട്ടു രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 60 ശതമാനത്തില്‍ അധികം വോട്ടു നേടിയാണ് അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വിജയിച്ചത്.
സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ തമ്മിലടിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലാണ് അജിത് ഇപ്പോള്‍. നേരത്തേയും പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. സിപിഎം പാനലിലെ മത്സരിച്ച പൊലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എസ്. ബൈജു ഉള്‍പ്പെടെ തോറ്റു. ഇടതുമുന്നണി അധികാരത്തിലെത്തിയ ശേഷം യുഡിഎഫ് അനൂകല ഭരണസമിതിയെ 2017ല്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പുതിയ തിരിച്ചയില്‍ കാര്‍ഡ് നല്‍കാനുള്ള നീക്കം കയ്യാങ്കളിയിലേക്കും പൊലീസുകാരുടെ സസ്പന്‍ഷനിലേക്കുമെത്തിയിരുന്നു.
Post Your Comments