തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ വിവരശേഖരണത്തിനായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് , ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നല്‍കി. മൊബൈല്‍ ഫോണുകളില്‍നിന്നുള്ള വിളികളുടെ വിശദാംശങ്ങളടക്കം ആവശ്യപ്പെട്ടാണ് ജയില്‍ മേധാവി ഋഷിരാജ് സിങ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു കത്ത് നല്‍കിയത്. തുടര്‍ന്ന് അന്വേഷണം സൈബര്‍ പോലീസിനു കൈമാറി.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് ഷാഫിയുടെ ഫോണും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.നാലു കാര്യങ്ങളാണു ഋഷിരാജ് സിങ് ആവശ്യപ്പെട്ടിരിക്കുന്നത്. 1) തടവുകാരുടെ കൈവശമുണ്ടായിരുന്ന സിം കാര്‍ഡുകളുടെ ഉടമകളാര്. 2) ഇവര്‍ ആരൊയൊക്കെ വിളിച്ചിട്ടുണ്ട്? 3) ജയിലില്‍നിന്നു ഭീഷണി കോളുകള്‍ പോയിട്ടുണ്ടോ? 4) ജയിലില്‍കിടന്ന് ഇവര്‍ വലിയ കുറ്റകൃത്യങ്ങളില്‍ ഇടപെട്ടിട്ടുണ്ടോ? ജയിലുകളില്‍ നടത്തിയ മിന്നല്‍ പരിശോധന സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് അന്വേഷണം ആവശ്യപ്പെട്ടത്.
കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍നിന്നു മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, പവര്‍ ബാങ്കുകള്‍ എന്നിവയ്ക്കു പുറമേ കഞ്ചാവും ആയുധങ്ങളുമൊക്കെ കണ്ടെടുത്തിരുന്നു.
Post Your Comments