കോട്ടയം : നീലൂരില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ശ്രമിച്ച പ്രതി പിടിയില്‍. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കിഴിമണ്ണ് സ്വദേശി സണ്ണിയാണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചതിനും അതിക്രമിച്ചതിനുമാണ് കേസ്. ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പരാതി നല്‍കിയിട്ട് നടപടിയെടുക്കാതെ മേലുകാവ് എസ്‌ഐ ഇരുപത് ദിവസം പൂഴ്ത്തിവെച്ചിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.
മേലുകാവില്‍ പോലീസ് പീഡനത്തെ തുടര്‍ന്നു യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ എസ്‌ഐയാണ് ഈ നീതിനിഷേധത്തിനും പിന്നില്‍. ക്രമസമാധാന പാലനത്തിലും സ്ത്രീ സുരക്ഷയിലും ഒന്നാമതെന്ന് അഭിമാനം കൊള്ളുന്ന നാട്ടിലാണ് ഈ വീട്ടമ്മ പുറത്തിറങ്ങാന്‍ ഭയക്കുന്നത്. ഈ മാസം എട്ടിന് സ്വന്തം വീട്ടുമുറ്റത്താണ് വീട്ടമ്മ ആക്രമിക്കപ്പെട്ടത്. അക്രമിയുടെ പഴ്‌സും മൊബൈലുമടക്കമുള്ള തെളിവുകളുമായി വീട്ടമ്മ മണിക്കൂറുകള്‍ക്കകം മേലുകാവ് സ്റ്റേഷനിലെത്തി എസ്‌ഐ കെ.ടി. സന്ദീപിന് പരാതി നല്‍കി. പരാതി കൈപ്പറ്റിയ എസ്‌ഐ രസീത് നല്‍കി ഒപ്പം നീതി ഉറപ്പാക്കുമെന്ന ഉറപ്പും.
എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞിട്ടും വീട്ടമ്മയെ ആക്രമിച്ച അരീപ്പറമ്പില്‍ സണ്ണിയെ പിടികൂടിയില്ല. ഇതോടെ പാലാ ഡിവൈഎസ്പി മുന്‍പാകെ മറ്റൊരു പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ രണ്ടാഴ്ച കാത്തിട്ടും മേലുകാവ് എസ്‌ഐ ചെറുവിരല്‍ അനക്കിയില്ല. ഇതിനിടെയാണ് ഇരുകൂട്ടരെയും വിളിപ്പിച്ച് പരാതി ഒത്തുതീര്‍പ്പാക്കാനുള്ള എസ്‌ഐയുടെ ശ്രമം. കേസെടുക്കണമെന്ന നിലപാടില്‍ വീട്ടമ്മ ഉറച്ചു നിന്നതോടെ മൊഴി രേഖപ്പെടുത്തി അതും പരാതി നല്‍കി ഇരുപതാം ദിവസം. പ്രതിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ വീട്ടമ്മയെ പരാതി ഒത്തുതീര്‍പ്പാക്കാനും എസ്‌ഐ പ്രേരിപ്പിച്ചിരുന്നു. ഒടുവില്‍ എല്ലാഭാത്തു നിന്നും പ്രതിഷേധമുയര്‍ന്നതോടെയാണ് ഈ നടപടി.
Post Your Comments