പീരുമേട് : പീരുമേട് സബ്‌ജയിലിൽ റിമാൻഡിലിരുന്ന പ്രതി മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹതടവുകാരൻ. ജയിലേക്ക് രാജ്‌കുമാറിനെ
സ്ട്രക്ചറിലാണ് കൊണ്ടുവന്നത്. പ്രതിയുമായി ആശുപത്രിലേക്ക് പോയ ആംബുലസിൽ 13 പേർ ഉണ്ടായിരുന്നു.9 പോലീസുകാരും മൂന്ന് രോഗികളും ഡ്രൈവറും ആംബുലസിൽ ഉണ്ടായിരുന്നു. തീരെ അവശനായ രാജ്‌കുമാർ ഇരിക്കാൻ കഴിയില്ലെന്ന് പറഞ്ഞതോടെ പോലീസുകാർ ദേഷ്യപ്പെട്ടു. പണം തട്ടിയ നീ ഇരുന്നാൽ മതിയെന്ന് പോലീസുകാർ പറഞ്ഞു.
വൈകുന്നേരം 7:30 മുതൽ നെഞ്ചുവേദന ഉണ്ടെന്ന് രാജ്‌കുമാർ പറഞ്ഞു. എന്നാൽ അടുത്ത ദിവസമാണ് ആശുപത്രിയിൽ എത്തിച്ചത്.അവശനായ പ്രതിയെ ജയിലിനുള്ളിൽ കൊണ്ടുവന്ന ശേഷം വെള്ളമോ ആഹാരമോ കൊടുത്തിരുന്നില്ല. രാജ്‌കുമാർ 3 ദിവസം ഒരു തുള്ളി വെള്ളം പോലും കുടിച്ചിരുന്നില്ല.ആശുപത്രിയിൽ കൊണ്ടുപോയത് മരിച്ചതിന് ശേഷം. രാത്രിയിൽ വേദനകൊണ്ട് അയാൾ കരയുന്ന ശബ്ദം കേട്ടിരുന്നു.ജയിലുദ്യോഗസ്ഥരും രാജ്‌കുമാറിനെ മർദ്ദിച്ചു. കേട്ടാലറയ്ക്കുന്ന രീതിയിൽ ചീത്ത വിളിക്കുകയും ചെയ്തു.
Post Your Comments