KeralaLatest News

പ്രവാസി ആത്മഹത്യ ചെയ്ത സംഭവം ; നിലപാടിലുറച്ച് പി.ജയരാജൻ

കണ്ണൂർ : ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്നാവർത്തിച്ച് സിപിഎം നേതാവ് പി.ജയരാജൻ. വ്യവസായിയുടെ കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്നതിൽ ഇടപെടാൻ ശ്യാമളയ്ക്ക് ഉത്തരവാദിത്വം ഉണ്ട്. ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ശ്യാമളയ്ക്ക് വീഴ്ച സംഭവിച്ചു. വിമർശനം ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ.

15 കോടി ചിലവില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം പൊളിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടതില്‍ മനം നൊന്താണ് പ്രവാസി വ്യവസായി സാജന്‍ ജീവനൊടുക്കിയത്. പികെ ശ്യാമളയ്‌ക്കെതിരെ സാജന്റെ ഭാര്യ ഇ.പി ബീന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ശ്യാമളയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button