മുംബൈ: വ്യാപാര ആഴ്ചയിലെ അവസാന ദിനം നേട്ടത്തിൽ തുടങ്ങിയ ഓഹരി വിപണി നഷ്ടത്തിലേക്ക് വീണു. രാവിലെ 9.16ഓടെ സെന്‍സെക്സ് 66.54 പോയിന്റ് നേട്ടത്തില്‍ 39652ലും നിഫ്റ്റി 26 പോയിന്റ് നേട്ടത്തോടെ 11868ലുമാണ് വ്യാപാരം ആരംഭിച്ചതെങ്കിൽ 9.50ഓടെ സെന്‍സെക്സ് 57 പോയിന്റും നിഫ്റ്റി 12 പോയിന്റും നഷ്ടത്തിലാവുകയായിരുന്നു.
ബിഎസ്ഇയിലെ 360 ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 216 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ഫാര്‍മ, ഐടി, എഫ്എംസിജി, ഐടി ഓഹരികളാണ് നേട്ടത്തിലെത്തിയത്.
Post Your Comments