ഇടുക്കി : റിമാന്‍ഡ് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണം വാദിയെ പ്രതിയാക്കി പൊലീസ്. നാട്ടുകാരാണ് തങ്ങളല്ല മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു.
സംഭവത്തില്‍ നാട്ടുകാരെ പ്രതിയാക്കി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിമരണം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും, രാജ്കുമാര്‍ ഏപ്രില്‍ മാസം മുതലാണ് വീട്ടിലെത്താതിരുന്നതെന്നും ഭാര്യ വിജയ പറഞ്ഞു.
നെടുങ്കണ്ടം പഞ്ചായത്ത് അംഗം ആലീസ് തോമസ് നല്‍കിയ പരാതിയിലാണ് തൂക്കുപാലം, കുട്ടിക്കാനം, പീരുമേട് എന്നിവിടങ്ങളിലെ കണ്ടാലറിയാവുന്ന മുപ്പത് പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. രാജ്കുമാറുമായി തട്ടിപ്പിന് ഇരയായവരും പഞ്ചായത്ത് അംഗവും പണം പിന്‍വലിക്കാന്‍ കുട്ടിക്കാനത്ത് എത്തിയപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ വാഹനത്തില്‍നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചതെന്നായിരുന്നു പരാതി.
കഴിഞ്ഞ 12ാംതീയതി ഉച്ചയ്ക്ക് പ്രതി രാജ്കുമാറിനെ പൊലീസിന് കൈമാറിയിരുന്നുവെന്ന് നേരത്തെ ആലീസ് തോമസ് വെളിപ്പിടുത്തിയിരുന്നു. ഇതിനിടെ പൊലീസ് രാജ് കുമാറിനെ കസ്റ്റഡിയിലെടുക്കുന്നത് 12 ആം തിയ്യതിയിലാണെന്ന വെളിപ്പെടുത്തലുമായി ഭാര്യയും ബന്ധുക്കളും രംഗത്തെത്തി.
Post Your Comments