മൊബൈല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നായി. എവിടെപ്പോയാലും വെറുതെ ഇരുന്നാല്‍പോലും കയ്യില്‍ മൊബൈല്‍ വേണമെന്ന സ്ഥിതിയാണ്. ഇങ്ങനെ സ്ഥിരമായി മൊബൈല്‍ ഫോണില്‍ മുഴുകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തി വെച്ചേക്കാം. ഒരു ഇടവേള പോലുമില്ലാതെ മൊബൈലില്‍ ഉപയോഗിക്കുന്നത് പല രോഗങ്ങളും വരുത്തിവെക്കും. ജീവിതശൈലിയെ തന്നെ ബാധിക്കുകയും ചെയ്യും. മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് ഏറ്റവുമധികം ബാധിച്ചേക്കാവുന്നത് കണ്ണിനെയാണ്. ഏറെ സമയം വളരെ അടുത്തുള്ള ഒരു വസ്തുവിലേക്ക് മാത്രം നോക്കുമ്പോള്‍, ദൂരെയുള്ള വസ്തുക്കളില്‍ ശ്രദ്ധ ചെലുത്താന്‍ വേണ്ടിയുള്ള സമയം കൂടി ഇല്ലാതാവുകയാണ്. ഇമ ചിമ്മാന്‍ മറന്ന് മൊബൈലില്‍ തന്നെ നോക്കിയിരിക്കുമ്‌ബോള്‍ കണ്ണുകളുടെ മേലുള്ള സമ്മര്‍ദ്ദം വര്‍ധിക്കുകയാണ്.
പലപ്പോഴും മൊബൈലില്‍ നിന്ന് കണ്ണെടുക്കാതെയാണ് പലരും ഉറങ്ങാന്‍ കിടക്കുന്നത്. എന്നാല്‍ നിശ്ചിത സമയത്ത് ശരിയായ രീതിയില്‍ ഉറക്കം ലഭിച്ചിലെങ്കില്‍ അത് ആരോഗ്യത്തെ ബാധിക്കും. എല്‍സിഡി സ്‌ക്രീനുകളിലേയ്ക്ക് കൂടുതല്‍ സമയം നോക്കിയിരിക്കുന്നത് സ്വഭാവികമായ ഉറക്കത്തെ ബാധിക്കുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.
കുറെയധികം സമയം തല കുനിച്ചു മൊബൈയിലേക്ക് നോക്കുമ്പോള്‍ കണ്ണുകള്‍ക്കൊപ്പംതന്നെ കഴുത്തിലും സമര്‍ദ്ദമേറും. കഴുത്തിന് വേദന വരുന്നതിന് കാരണമാവുകയും ചെയ്യാം.
മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി കൂടുതല്‍ സമയം ഉപയോഗിക്കുമ്പോള്‍ സെര്‍വിക്കല്‍ സ്‌പൈനിന് സമര്‍ദ്ദം വര്‍ധിക്കുന്നു. ടെക്സ്റ്റ് നെക്ക് എന്നാണ് ഈ അസുഖം അറിയപെടുന്നത് തന്നെ.അമിതമായി മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് വിഷാദ രോഗം വരുവാനുള്ള സാധ്യത ഏറെയാണ്. ഗോഥെന്‍ബര്‍ഗ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ മൊബൈല്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും ഡിപ്രെഷന്‍ വര്‍ധിക്കുന്നതായിട്ട് കണ്ടെത്തിയിരുന്നു.
Post Your Comments