KeralaLatest NewsIndia

വെ​ള്ളം വ​റ്റി​യപ്പോള്‍ മാ​ട്ടു​പ്പെ​ട്ടി ഡാമിൽ കണ്ടത് ക്ഷേ​ത്ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ല്ലു​കൊ​ണ്ട് നി​ര്‍​മി​ച്ച തൊ​ഴി​ലാ​ളി ല​യ​ങ്ങ​ളു​ടെ​യും ബ്രിട്ടീഷ് നിർമാണങ്ങളുടെ ശേഷിപ്പുകൾ

ക​ല്ലു​കൊ​ണ്ട് നി​ര്‍​മി​ച്ച തൊ​ഴി​ലാ​ളി ല​യ​ങ്ങ​ളു​ടെ​യും ബ്രീ​ട്ടീ​ഷ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും കാ​ണാം.

മാട്ടുപ്പെട്ടി ഡാമിൽ വെള്ളം വറ്റിയപ്പോൾ കണ്ടത് അത്ഭുതങ്ങളുടെ കലവറ. ഒ​രു ക്ഷേ​ത്ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളാണ് ഡാ​മി​നു​ള്ളി​ൽ കണ്ട കാഴ്ചകളിൽ എടുത്തു പറയേണ്ടത് . ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മാ​രി​യ​മ്മ​ന്‍റെ വി​ഗ്ര​ഹം മാ​ട്ടു​പ്പെ​ട്ടി​ക്കു സ​മീ​പ​മു​ള്ള കു​ട്ടി​യാ​റി​ല്‍ ക്ഷേ​ത്രം നി​ര്‍​മി​ച്ച്‌ പിന്നീട് അ​വി​ടെ പ്ര​തി​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു. ക​രി​ങ്ക​ല്ലി​ല്‍ കൊ​ത്തി​യെ​ടു​ത്ത മൂ​ല​ക്ക​ല്ലും പ്ര​തി​ഷ്ഠ ന​ട​ന്ന സ്തൂ​പ​ങ്ങ​ളു​മെ​ല്ലാം ഇപ്പോഴും ഇ​വി​ടെ കാ​ണാം. മാ​ട്ടു​പ്പെ​ട്ടി എ​ന്ന ഗ്രാ​മ​ത്തി​ന്‍റെ എ​ല്ലാ അ​ട​യാ​ള​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.ക​ല്ലു​കൊ​ണ്ട് നി​ര്‍​മി​ച്ച തൊ​ഴി​ലാ​ളി ല​യ​ങ്ങ​ളു​ടെ​യും ബ്രീ​ട്ടീ​ഷ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും കാ​ണാം.

സി​മ​ന്‍റ് ഉ​പ​യോ​ഗി​ക്കാ​ത ക​ല്ലു​ക​ള്‍ അ​ടു​ക്കി ഉ​യ​ര്‍​ത്തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ ചു​മ​രു​ക​ള്‍ ഇ​പ്പോ​ഴും ത​ക​രാ​തെ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.വീ​ടി​നു മു​റ്റ​ത്തു​ള്ള തു​ള​സി​ത്ത​റ​യി​ലെ വി​ള​ക്ക് തെ​ളി​ക്കാ​നു​ള്ള സ്ഥ​ലം​പോ​ലെ തോ​ന്നി​പ്പി​ക്കു​ന്ന ഒ​രു നി​ര്‍​മി​തി​യും ഇ​വി​ടെ​യു​ണ്ട്. തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് സാ​ധാ​ര​ണ ക​ല്ലു​ക​ളും ബ്രി​ട്ടീ​ഷു​കാ​ര്‍ താ​മ​സി​ക്കു​ന്ന​തി​ന് നി​ര്‍​മി​ച്ച കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് വ​ലി​പ്പം​കൂ​ടി​യ ക​ല്ലു​ക​ളു​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ര​ണ്ട് അ​വ​ശി​ഷ്ട​ങ്ങ​ളും കാ​ണാം.

ഡാം ​നി​ര്‍​മി​ച്ച്‌ ഏ​ഴു പ​തി​റ്റാ​ണ്ടു ക​ഴി​ഞ്ഞി​ട്ടും ചു​മ​രു​ക​ള്‍ നി​ലം​പൊ​ത്താ​തെ നി​ല്‍​ക്കു​ന്ന​ത് നി​ര്‍​മാ​ണ വൈ​ദ​ഗ്ധ്യം വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ്. ബ്രി​ട്ടീ​ഷു​കാ​ര്‍ മൂ​ന്നാ​റി​ലെ​ത്തി തേ​യി​ല​കൃ​ഷി ആ​രം​ഭി​ച്ച 18-ാം നൂ​റ്റാ​ണ്ടി​ല്‍ നി​ര്‍​മി​ച്ച പ​ല നി​ര്‍​മാ​ണ​ങ്ങ​ളും ഡാ​മി​ന​ടി​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.മൂ​ന്നാ​റി​ല്‍ നി​ന്നും കു​ണ്ട​ള​യി​ലേ​ക്ക് ഉ​ണ്ടാ​യി​രു​ന്ന ട്രെ​യി​ന്‍ സ​ര്‍​വീ​സി​ന്‍റെ അ​ട​യാ​ള​വും ഇ​വി​ടെ​യു​ണ്ട്. ട്രെ​യി​ന്‍ പാ​ള​ത്തി​ന്‍റേ​തെ​ന്നു ക​രു​തു​ന്ന ഇ​രു​ന്പു​കു​റ്റി​യും കാ​ണാം.

ഏ​റെ ദൂ​രെ​യു​ള്ള ക​രി​ങ്ക​ല്ലു​ക​ള്‍ ഡാ​മി​ലേ​ക്ക് ചു​മ​ക്കാ​തെ എ​ത്തി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സം​വി​ധാ​ന​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ളും ച​രി​ത്ര​ത്തി​ന്‍റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളാ​യി ഇ​വി​ടെ​യു​ണ്ട്. കാ​ഴ്ച​ക​ള്‍ പു​തു​ത​ല​മു​റ​യ്ക്ക് കൗ​തു​ക​മാ​കു​ന്ന​തി​നോ​ടൊ​പ്പം ക​ഴി​ഞ്ഞ​കാ​ല​ത്ത് ഇ​വി​ടെ നി​ന്നി​രു​ന്ന ഒ​രു നാ​ഗ​രി​ക​ത​യു​ടെ അ​റി​വു​ക​ള്‍​കൂ​ടി പ​ക​ര്‍​ന്നു ​ന​ല്‍​കു​ക​യാ​ണ്.

shortlink

Post Your Comments


Back to top button