തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുമ്പോഴും ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോത്തിന്റെ ചെലുവുകള്‍ തീര്‍ത്ത് സര്‍ക്കാര്‍. വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി നെയിം സ്ലിപ്പും കത്തും അച്ചടിച്ച വകയില്‍ ചെലവായ ഒരു കോടി അമ്പത് ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. മുഖ്യമന്ത്രിയുടെ സാമൂഹിക പ്രചാരണങ്ങള്‍ക്കായി ചെലവായ ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിച്ചതിന്റെ ഉത്തരവ് ഇറങ്ങിയതിനു പിന്നാലെയാണിത്.
2019-2020 വര്‍ഷങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓദ്യോഗിക വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയുടെ പരിപാലത്തിനായാണ് ഒരു കോടി പത്ത് ലക്ഷത്തി ഇരുപത്തിയാറായിരം രൂപ അനുവദിച്ചത്. സി-ഡിറ്റ് ആവശ്യം പ്രകാരം ജീവനക്കാര്‍ക്കായി എണ്‍പത് ലക്ഷം, ലൈവ് സ്ട്രീമിങ്ങിനായി അഞ്ചര ലക്ഷം, നെറ്റ്‌വര്‍ക്ക്, ഇന്റര്‍നെറ്റ് അടക്കമുള്ള ആവശ്യങ്ങള്‍ക്കായി ഏഴര ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. ഈ തുകകള്‍ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ചയാണ് ഇറങ്ങിയത്.
ഇതിനുപിന്നാലെയാണ് മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നെയിം സ്ലിപ്പുകളും കത്തുകളും വിതരണം ചെയ്ത വകയില്‍ ഒരു കോടി അമ്പത് ലക്ഷം രൂപ അനുവദിച്ചത്. രണ്ട് കോടി നെയിം സ്ലിപ്പുകളും 40 ലക്ഷത്തോളം കത്തുകളുമാണ് അച്ചടിച്ചിരുന്നത്. ഇതിനു മാത്രം 1.55 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്. നെയിം സ്ലിപ്പിന് 1,08,67,500 രൂപയും കത്തുകള്‍ക്ക് 46,51,080 രൂപയുമാണ് ചെലവായത്. ഇതിന്റെ അച്ചടിക്കൂലി കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിക്ക് തുക അനുവദിച്ചുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവിറങ്ങി. പിആര്‍ഡി ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം നട്ടംതിരിയുമ്പോഴാണ് സര്‍ക്കാര്‍ പ്രചാരണങ്ങള്‍ക്കായി ലക്ഷങ്ങള്‍ അനുവദിക്കുന്നത്.
Post Your Comments