റിയാദ് : ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി ഉയർത്തി.സൗദി രാജാവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിലൂടെയാണ് സൗദി സർക്കാർ ധാരണയിലെത്തിയത്.1.75 ലക്ഷത്തിൽ നിന്നാണ് 2 ലക്ഷമായി ഉയർത്തുന്നത്. ഇന്ത്യയുമായുള്ള സൗദിയുടെ വ്യപാര ബന്ധം ഉയർത്താനും തീരുമാനമായി.
സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇതു സംബന്ധിച്ച് ഉറപ്പു നൽകിയിരുന്നു.
തീർഥാടകരുടെ എണ്ണത്തിൽ ഇൻഡൊനീഷ്യക്കും പാകിസ്താനും പിന്നിൽ മൂന്നാംസ്ഥാനത്തായിരുന്നു ഇന്ത്യ ഇതുവരെ. ക്വാട്ട വർധിപ്പിക്കുന്നതോടെ ഇന്ത്യ രണ്ടാംസ്ഥാനത്തും പാകിസ്താൻ മൂന്നാം സ്ഥാനത്തുമാകും. പാകിസ്താന്റെ ഹജ്ജ് ക്വാട്ട 1,84,210 ആണ്.
Post Your Comments