Life Style

ദിവസം 2 ലിറ്റര്‍ വെള്ളം കുടിച്ചാല്‍ പൊണ്ണത്തടി മാറും : ഒന്ന് പരീക്ഷിച്ചു നോക്കൂ…

 

വണ്ണം കുറയ്ക്കാന്‍ ഓരോരുത്തരും എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്? അധികമൊന്നും കഷ്ടപ്പെടാതെ വണ്ണവും തൂക്കവും കുറയ്ക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. കട്ടിയാഹാരങ്ങള്‍ നന്നെ കുറച്ച് ഇഷ്ടം പോലെ വെള്ളം കുടിക്കുക.മണിക്കൂറുകള്‍ ഇടവിട്ട് ദിവസത്തില്‍ പലതവണയായി വേണം വെള്ളം കുടിക്കാന്‍.

ഇതിനാദ്യം ചെയ്യേണ്ടത്, കിടക്കക്കാപ്പി സംസ്‌കാരം ഒഴിവാക്കുകയാണ്. എഴുന്നേറ്റാല്‍ ഉടന്‍ രണ്ടു ഗ്‌ളാസ് ശുദ്ധജലം കുടിക്കണം. ഇത് ശരീരത്തിന് വളരെ നല്ലതാണ്. രക്തം ശുദ്ധമാവും. അതിലെ പഞ്ചസാരയുടെ അളവ് കുറയും.

ഭക്ഷ്യവസ്തുക്കളിലെ കൊഴുപ്പും ഉയര്‍ന്ന കലോറിയും അത് ഉപയോഗിച്ചു തീര്‍ക്കാന്‍ ശരീരത്തിന് കഴിവില്ലാതാവുകയും ചെയ്യുന്നതാണ് പൊണ്ണത്തടിക്കും അമിത തൂക്കത്തിനും കാരണം.
ഉയര്‍ന്ന കലോറിയുള്ള ആഹാരത്തിനു പകരം ജലാംശം കൂടുതലുള്ള പഴങ്ങളൂം പച്ചക്കറികളും സൂപ്പുപോലെ ജലാംശമുള്ള ഭക്ഷണങ്ങളും ശീലിച്ചാല്‍ തൂക്കം വലിയൊരളവുവരെ കുറയ്ക്കാം എന്ന് പെന്‍സില്‍വാലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

ശുദ്ധമായ പച്ചവെള്ളം കുടിക്കുന്നതാണ് നല്ലത്. അതു ശരീരം പെട്ടെന്ന് വലിച്ചെടുക്കുന്നു. കൊഴുപ്പ് ഉരുക്കാനും പച്ചവെള്ളത്തിനാണ് ശക്തികൂടുതല്‍. പക്ഷെ ചൂടുവെള്ളം കുടിക്കാനാണ് എളുപ്പം. ചുക്കുവെള്ളം, ജീരകവെള്ളം, കരിങ്ങാലി വെള്ളം, സൂപ്പ്, ചായ എന്നിങ്ങനെ ചൂടുവെള്ളം കുടിക്കുന്നത് നാം അറിയുകയേ ഇല്ല.

എത്ര വെള്ളം കുടിക്കണം?

രണ്ട് ലിറ്റര്‍ വെള്ളം ദിവസേന കുടിക്കണം – എതാണ്ട് 8/9 ഗ്‌ളാസ്. 12 ഗ്‌ളാസ് വെള്ളം കുടിക്കാന്‍ കഴിഞ്ഞാല്‍ ഭേഷായി! നമ്മുടെ ശരീരത്തില്‍ 70 ശതമാനവും വെള്ളമാണ്. വെള്ളം വേണ്ടത്ര കിട്ടിയില്ലെങ്കില്‍ ശരീരം സ്വന്തം ജലാംശം ഉപയോഗിച്ചു തീര്‍ത്തു തുടങ്ങും. പിന്നെ രോഗാവസ്ഥയാവും. ഭക്ഷണം കഴിക്കാതെ കുറേക്കാലം ജീവിക്കാം. പക്ഷേ, വെള്ളം കുടിക്കാതെ ജീവിക്കുക വിഷമം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ വെള്ളം അത്യാവശ്യമാണ്. ശരീരത്തിലെ ദുഷ്ടുകളും വിഷാംശങ്ങളും പുറത്തുകളയാന്‍ വെള്ളം കൂടിയേ തീരൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button