പീരുമേട് : പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് രാജ്‌കുമാറിന്റെ കുടുംബം.കേസ് അന്വേഷണത്തിൽ പുരോഗതിയില്ല. ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ചിട്ടില്ല. നിലവിലെ അന്വേഷണത്തിൽ ഒട്ടുംതന്നെ തൃപ്തിയില്ലെന്ന് രാജ്‌കുമാറിന്റെ ബന്ധു ആന്റണി വ്യക്തമാക്കി.
ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നു.രാജ്‌കുമാറിനെ കസ്റ്റഡിയിൽവെച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധു ആരോപിച്ചു.കുറ്റക്കാരായ പോലീസുകാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം. രാജ് കുമാർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെന്നത് കള്ളം .മുമ്പ് അപകടത്തിൽ പരിക്കേറ്റ രാജ്‌കുമാറിന് ഓടാൻ കഴിയില്ലെന്നും ആന്റണി പറഞ്ഞു.
Post Your Comments