Latest NewsIndia

അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരുടെ സംവരണ ബില്‍ ഇന്ന് ലോക്സഭയില്‍

ഡൽഹി : ജമ്മുകശ്മീര്‍ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരുടെ സംവരണ ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്സഭയില്‍ അവതരിപ്പിക്കുന്നത്.

നിയന്ത്രണ രേഖയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ സംവരണമുള്ളത്. കശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നിലനിര്‍ത്താനുള്ള തീരുമാനത്തിന് സഭയുടെ അംഗീകാരം തേടിയുള്ള പ്രമേയവും ഇന്ന് സഭയുടെ പരിഗണനക്ക് വരും. രാജ്യസഭയില്‍ വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങളും അംഗങ്ങള്‍ അവതരിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button