കൈമുട്ടിലെയും കാല്‍മുട്ടിലെയും കറുപ്പുനിറം പലര്‍ക്കും ഒരു തലവേദനയാണ്. ക്രീമുകള്‍ക്കും ലോഷനുകള്‍ക്കും ഒന്നും ഈ കറുപ്പിന് പരിഹാരമുണ്ടാക്കാന്‍ കഴിയില്ല. എന്നാല്‍ ഇതിനു ചില ഏളുപ്പവിദ്യകളുണ്ട്.
സാലഡ് വെള്ളരിക്ക് സൗന്ദര്യ സംരക്ഷണത്തില്‍ പ്രധാനപ്പെട്ട് സ്ഥാനമാണ് ഉള്ളത്. വെള്ളരി മുറിച്ച് കൈമുട്ടിലും കാല്‍മുട്ടിലും 15 മിനിറ്റ് ഉരസുക.പതിവായി ഇങ്ങനെ ഉരസിയാല്‍ കറുപ്പുനിറം മാറി വരും.
ബേക്കിങ്സോഡ ഉപയോഗിച്ച് കൈ മുട്ടിലും കാല്‍മുട്ടിലും മസാജ് ചെയ്യ്താല്‍ നല്ല മാറ്റമുണ്ടാകും. പാലില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് പുരട്ടുന്നതും ഇരുണ്ടനിറം മാറാന്‍ സഹായിക്കും. നന്നായി പഴുത്ത കറുത്ത മുന്തിരി മുട്ടുകളില്‍ ഉരസുന്നത് മികച്ച ഫലം നല്‍കും.
പതിവായി ഓറഞ്ച് തൊലി മുട്ടുകളില്‍ ഉരസുന്നതും മികച്ച ഫലം നല്‍കും. ആപ്പിളും പാല്‍പ്പാടയും കറുത്ത മുന്തിരിയും ചേര്‍ന്ന് കുഴമ്ബു പരുവത്തിലാക്കി മുട്ടുകളില്‍ പുരട്ടുന്നത് കറുപ്പുമാറാന്‍ സഹായിക്കും.
Post Your Comments