ന്യൂഡല്‍ഹി : സഭയില്‍ നിന്ന് മുങ്ങുന്ന എംപിമാര്‍ക്ക് മൂക്കയറിടാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിനായി ഹാജര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണു നടപടി. കഴിഞ്ഞ ദിവസങ്ങളില്‍ സഭയ്ക്കകത്ത് പാര്‍ട്ടി എംപിമാരുടെ സാന്നിധ്യം ചില നേരങ്ങളില്‍ ഗണ്യമായി കുറഞ്ഞതിനു പിന്നാലെയാണു തീരുമാനം.
52 എംപിമാരെ 2 വിഭാഗങ്ങളായി തിരിച്ചാണു സമയം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഓരോ വിഭാഗം എംപിമാര്‍ സഭയില്‍ മുഴുവന്‍ സമയം ഇരിക്കണം. എംപിമാരുടെ സാന്നിധ്യം ഉറപ്പുവരുത്തേണ്ട ചുമതല ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിനാണ്. ഹാജര്‍ പട്ടിക പാര്‍ട്ടി സൂക്ഷിക്കും. ജവാഹര്‍ലാല്‍ നെഹ്‌റു, വി.കെ. കൃഷ്ണമേനോന്‍ എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം ബിജെപി അംഗങ്ങള്‍ ആരോപണമുന്നയിച്ചപ്പോള്‍ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ് നിരയില്‍ ആരും എഴുന്നേറ്റിരുന്നില്ല.
പുതിയ എംപിമാര്‍ സഭാ നടപടികളില്‍ സജീവമായി ഇടപെടണമെന്നും സെന്‍ട്രല്‍ ഹാളില്‍ സമയം ചെലവഴിക്കുന്ന രീതി ഒഴിവാക്കണമെന്നും സോണിയയുടെ നിര്‍ദേശമുണ്ട്. സഭയില്‍ എപ്പോഴും നിശ്ചിത എണ്ണം എംപിമാര്‍ ഹാജരുണ്ടാകണമെന്നു സോണിയ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സഭയില്‍ നിര്‍ബന്ധമായും ഇരിക്കേണ്ട സമയം എംപിമാര്‍ക്ക് വീതിച്ചു നല്‍കി.
Post Your Comments