അബുദാബി: അബുദാബിയില്‍ ഇന്നലെ നടന്ന രണ്ട് സ്‌കൂള്‍ ബസ് അപകടത്തില്‍ പരിക്കേറ്റ കുട്ടികളെ പോലീസ് സംഘം ആശുപത്രിയിലെത്തി സന്ദർശിച്ചു.അപകടത്തിൽ ഒമ്പത് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ എല്ലാ വിദ്യാർത്ഥികളും ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് അബുദാബി പോലീസിലെ സെൻട്രൽ ഓപ്പറേഷൻ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സുഹൈൽ അൽ ഖൈലിയും സെക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് അൽ ഷെഹിയും മറ്റ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി കുട്ടികളുടെ അവസ്ഥ പരിശോധിച്ചു.
ആദ്യ അപകടത്തിൽ അല്‍ റീം ദ്വീപിലെ യൂണിയന്‍ ബാങ്കിന് സമീപം സ്‌കൂള്‍ ബസ് മറ്റൊരു വാഹനത്തില്‍ ഇടിച്ച് ആറ് കുട്ടികള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഒരു ഏഷ്യന്‍ പെണ്‍കുട്ടിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ബാക്കി കുട്ടികള്‍ക്ക് നിസാര പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഒരു പുരുഷനും സ്ത്രീക്കും പരിക്കേറ്റു.രണ്ടാമത്തെ സംഭവത്തില്‍ അല്‍ റാഹ ബീച്ചിന് സമീപം ബസ് കാറുമായി കൂട്ടിയിടിച്ച് മൂന്ന് എമിറാത്തി കുട്ടികള്‍ക്ക് പരിക്കേറ്റു. മറ്റ് രണ്ട് സ്ത്രീകള്‍ക്കും പരിക്കേറ്റു.
Post Your Comments