തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അടുത്ത മൂന്ന് ദിവസം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ജൂണ്‍ 27 മുതല്‍ 30 വരെ തെക്ക്-പടിഞ്ഞാറന്‍ അറബിക്കടലില്‍ ശക്തമായ കാറ്റ് വീശാനും, ജൂണ്‍ 28 മുതല്‍ 30 വരെ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും മത്സ്യത്തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
Post Your Comments