കോയമ്പത്തൂര്‍; സെപ്ടിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. കോയമ്പത്തൂരിലാണ് സെപ്ടിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മനുഷ്യരെ ഉപയോഗിച്ച് മലടാങ്ക് വൃത്തിയാക്കുന്നത് രാജ്യത്ത് നിരോധിച്ചതാണ്. ഈ മാസം ആദ്യം ഗുജറാത്തില്‍ ഇത്തരത്തിലുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചിരുന്നു. തമിഴ്നാട്ടില്‍ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ അപകടത്തില്‍ ആറ് തൊഴിലാളികളും മരിച്ചിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നിങ്കെലും ഇപ്പോഴും ഇത്തരം ജോലികള്‍ മനുഷ്യരെ കൊണ്ട് ചെയ്യിപ്പിക്കുന്നത് തുടരുകയാണ്. ജാതിവ്യവസ്ഥ വളരെ ശക്തമായ തമിഴ്നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ ദളിത് സമുദായങ്ങളില്‍പ്പെട്ടവരെക്കൊണ്ടാണ് ഇത്തരം ജോലികള്‍ ചെയ്യിക്കുന്നത്.
Post Your Comments