നിയമം ലംഘിച്ച് പാഞ്ഞെത്തിയ സ്‌കൂട്ടര്‍ പരിശോധിച്ച പൊലീസുകാരന് ലഭിച്ചത് അണലിയെ. മൂന്ന് ദിവസം മുന്‍പ് റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് പയ്യന്നൂരില്‍ കല്യാണ സദ്യ ഒരുക്കാന്‍ പോയ കതിരൂര്‍ അഞ്ചാം മൈല്‍ സ്വദേശിയുടേതായിരുന്നു സ്‌കൂട്ടര്‍. ഗതാഗത നിയമം ലംഘിച്ചു പാഞ്ഞ് വന്ന ഇയാളുടെ രേഖകള്‍ തപ്പുകയായിരുന്നു പൊലീസുകാരന്‍.
നിയമലംഘനം ശ്രദ്ധയില്‍പ്പെട്ട തലശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ കൈ കാട്ടിയത്. രേഖകള്‍ ആവശ്യപ്പെട്ട പൊലീസുകാരനും സ്‌കൂട്ടര്‍ ഓടിച്ച യുവാവും ഒരുമിച്ചാണ് സീറ്റുപൊക്കി നോക്കിയത്. സെക്കന്‍ഡുകള്‍ക്കകം ഇരുവരും പാമ്പ് എന്നു വിളിച്ചുകൂവി ഓടിമാറുകയായിരുന്നു, ഇതു കേട്ടതോടെ നാട്ടുകാര്‍ കൂടി. ഒടുവില്‍ അരമണിക്കൂറിലേറെ പണിപ്പെട്ട് വണ്ടിയില്‍ നിന്നും അണലിയെ പുറത്തെത്തിച്ചു.
Post Your Comments