Latest NewsKerala

മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കലില്‍ നടന്നത് വന്‍ അഴിമതി: കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷം

തിരുവനന്തപുരം: മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കലില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. സി മമ്മൂട്ടി എംഎല്‍എ ആണ് നിയമസഭയില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ഭൂമി വില്‍ക്കുന്നത് തിരൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി ആയിരുന്ന ഗഫൂര്‍ പി.ലില്ലിസ് ആണ്. ഭരണപക്ഷത്തെ ഒരു എംഎല്‍എയുടെ സഹോദര പുത്രന്മാരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ ആരോപിച്ചു. എംഎല്‍എയുടെ പേര് പറയാതെ ആയിരുന്നു മമ്മൂട്ടിയുടെ ആരോപണം.

3000 രൂപ മതിപ്പുവിലയുള്ള ഭൂമി ഏറ്റെടുക്കുന്നത് 1.60 ലക്ഷം രൂപയാക്കാണ്. ഇടപാട് നിയമസഭാ സമിതി അന്വേഷണിക്കണമെന്നും മമ്മൂട്ടി എംഎല്‍എ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button