ന്യൂഡല്‍ഹി: വ്യാജ വീഡിയോ കണ്ടുപിടിച്ച് നടപടി എടുക്കേണ്ട പൊലീസിന്റെ പേരില്‍ തന്നെ വീഡിയോ ഇറങ്ങിയാലോ. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ അത്തരമൊരു വീഡിയോയുടെ സത്യാവസ്ഥ വിശദീകരിക്കുകയാണ് ഡല്‍ഹി പൊലീസ്.
ഡല്‍ഹി പൊലീസിന്റെ പേരില്‍ ഇറങ്ങിയ ഒരു വീഡിയോയാണ് സേഷ്യല്‍മീഡിയയില്‍ വൈറലായത്. സഞ്ചരിക്കുന്ന കാറിന്റെ ഡോറിലൂടെ മുകളില്‍ കയറി ഷര്‍ട്ടിടാത്ത ഒരു യുവാവ് പുഷ് അപ്പ് ചെയ്യുന്നതായിരുന്നു വീഡിയോ. അതേസമയം ആ വാഹനം പൊലീസിന്റേത് അല്ലെന്നും വീഡിയോയില്‍ കാണുന്നയാള്‍ പൊലീസുകാരനല്ലെന്നും വിശദീകരണം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ഡല്‍ഹി പൊലീസ്.
വീഡിയോയിലെ വാഹനം ഒരു സ്വകാര്യ കരാറുകാരന്റേതാണെന്നും താത്കാലിക ആവശ്യത്തിന് വാങ്ങിയതാണന്നും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. വാഹനത്തിന്റെ ഡ്രൈവറുടെ കൂട്ടുകാരനാണ് വീഡിയോയില്‍ പ്രകടനം കാഴ്ച്ച വയ്ക്കുന്ന ചെറുപ്പക്കാരനെന്നും സംഭവവുമായി ഡല്‍ഹി പൊലീസിന് ബന്ധമില്ലെന്നും പോലീസ് പറഞ്ഞു. വാഹനത്തിന്റെ ഉടമയക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ദില്ലി പോലീസ്’ എന്ന് വാഹനത്തിന്റെ ബോണറ്റില്‍ എഴുതിയിത് കണ്ടാണ് പൊലീസുകാരന്റെ പ്രകടനമായി ഇത് തെറ്റിദ്ധരിക്കപ്പെട്ടതെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്. വീഡിയോ പഴയതാണെന്ന് സംശയിക്കുന്നെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Save driving, anyone? @dtptraffic . @DelhiPolice Official vehicle is used to perform stunt and make #tiktokindia video. pic.twitter.com/H9ZCp6RTJS
— Saurabh Trivedi (@saurabh3vedi) June 26, 2019
Post Your Comments