Latest NewsIndia

ഇറാഖില്‍ നിന്ന് രാമന്റെ ചുവര്‍ചിത്രം കണ്ടെടുത്തെന്ന് അയോദ്ധ്യ ശോധ് സന്‍സ്ഥാന്‍

രാമന്റെ ചിത്രം അടങ്ങുന്ന ചുവര്‍ചിത്രങ്ങള്‍ ഇറാഖില്‍ നിന്ന് കണ്ടെടുത്തെന്ന് അയോദ്ധ്യ ശോധ് സന്‍സ്ഥാന്‍. ഇറാഖിലെ സുലൈമാനിയ മേഖലയില്‍ നടത്തിയ ഖനനത്തിലാണ് രാമന്റെയും ലക്ഷ്മണന്റെയും ഹനുമാന്റെയും ചിത്രങ്ങള്‍ കണ്ടതെന്ന് അയോദ്ധ്യ ശോധ് സന്‍സ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ രാം തീര്‍ത്ത് അവകാശപ്പെട്ടു.

ചുവര്‍ച്ചിത്രങ്ങള്‍ക്ക് ഏകദേശം 4200 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്നു എന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരുമായും ഇറാഖിലെ ഇന്ത്യന്‍ എംബസിയുമായവും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിവരികയാണെന്നും രാം തീര്‍ത് പറഞ്ഞു. ഇറാഖിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രദീപ് സിംഗ് രാജ്പുരോഹിത്തിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം പ്രതിമകള്‍ പരിശോധിക്കുന്നതിനായി ഇതിനകം ഇറാഖില്‍ ഒരു പര്യവേഷണം നടത്തിയിട്ടുണ്ടെന്നും അവരുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും തീര്‍ത് പറഞ്ഞു.

ചുവര്‍ച്ചിത്രങ്ങള്‍ ശ്രീരാമന്റെ തന്നെയാണെന്നാണ് യുപി സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനമായ അയോധ്യ ശോധ് സന്‍സ്ഥാന്‍ വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ ഉറപ്പ് വരുത്താനായി കൂടുതല്‍ അന്വേഷണത്തിനായി ഒരു ടീമിനെ ഇറാഖിലേക്ക് അയയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയതായും പ്രതികരണത്തിനായി റാം തിര്‍ത്ത് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button