ബാര്‍മര്‍: അഞ്ചു പെണ്മക്കളെ കുടിവെള്ള ടാങ്കിനു മുകളില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ബാര്‍മറില്‍ ചോഹാട്ടന് മേഖലയിലാണു സംഭവം. വനു ദേവി എന്ന സ്ത്രീയാണ് പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. സന്തോഷ് (13), മംമ്ത (11), നൈന (9), ഹംസ (7), ഹേമലത (3) എന്നിവരെയാണ് വനു ദേവി കൊലപ്പെടുത്തിയത്. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം നടത്തുകയാണ്.
Post Your Comments