കോതമംഗലം: താലൂക്ക് ആശുപത്രിയില്‍ പനിയുമായെത്തിയ യുവാവിന് നിപ ബാധയെന്ന് സംശയം. തുടർന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രണ്ട് ദിവസം മുൻപാണ് യുവാവ് ചികിത്സ തേടിയത്. രോഗം കുറഞ്ഞില്ലെങ്കില്‍ കളമശ്ശേരിയില്‍ ചികിത്സ തേടണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. വീണ്ടും ബുധനാഴ്ച രാവിലെ 11.30 ഓടെ ഛര്‍ദിയെത്തുടര്‍ന്ന് അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെത്തിയശേഷവും രോഗി ഛര്‍ദിക്കുകയും ബോധക്ഷയം ഉണ്ടാവുകയും ചെയ്തതോടെ ഡ്യൂട്ടി ഡോക്ടര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സക്കെത്തിയവരോട് മാറിനില്ക്കാന് ആവശ്യപ്പെടുകയും ആവശ്യമായ മുൻകരുതൽ നടപടികൾ എടുക്കുകയും ചെയ്തു.
Post Your Comments