തൃശ്ശൂര്‍: കൊടും വരള്‍ച്ചയില്‍ കുടിവെള്ളമില്ലാതെ ദുതിതമനുഭവിക്കുന്ന ചെന്നൈയ്ക്ക് കടല്‍ വെള്ളം ശുദ്ധീകരിച്ച് നല്‍കാനുള്ള പദ്ധതി മലയാളിയുടെ സ്ഥാപനത്തിന്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്ടോണ്‍ എന്‍ജിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷനാണ് പദ്ധതി നടപ്പാക്കുന്നത്. തൃശ്ശൂര്‍ വടൂക്കര സ്വദേശി എം.എം ഷരീഫാണ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. കൂടാതെ കമ്പനിയുടെ മൂന്ന് ഉടമകളില്‍ ഒരാളാണ് ഷരീഫ്.
കടല്‍ വെള്ളം ശുദ്ധീകരിച്ച് ചെന്നൈയ്ക്ക് കുടിവെളളം എത്തിക്കാന്‍ 1689 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷരീഫ് ഇതാദ്യമായാണ് ഇന്ത്യയില്‍ കടല്‍ വെള്ളം ശുദ്ധീകരിച്ച് നടല്‍കുന്ന പദ്ധതി ഏറ്റെടുക്കുന്നത്. ഗള്‍ഫില്‍ ഇരുപതോളം വന്‍കിട ജലശുദ്ധീകരണ പദ്ധതികള്‍ ഇവര്‍ ചെയ്യുന്നുണ്ട്. പ്രതിദിനം 15 കോടി ലിറ്റര്‍ വെള്ളമാണ് ശുദ്ധീകരിക്കുക. ലിറ്ററിനു 42-പൈസ ചിലവു മാത്രമാണ് ഇതിനുള്ളത്. വെള്ളം ശുദ്ധകരണം വിതരണം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും കമ്പനി തന്നെയാണ് ചെയ്യുക.
Post Your Comments