വാഷിംഗ്‌ടൺ : മൂന്ന് വയസുകാരി ഷെറിൻ മാത്യുസിനെ കൊലപ്പെടുത്തിയ വളർത്തച്ഛൻ വെസ്‌ലി മാത്യുസിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം സ്വദേശി വെസ്‌ലിക്ക് അമേരിക്കൻ കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 ഒക്ടോബറിലാണ് ഷെറിൻ കൊല്ലപ്പെട്ടത്.മൃതദേഹം കണ്ടെത്തിയത് ടെക്‌സസിലെ വീടിന് സമീപത്ത് വെച്ചായിരുന്നു.
ഒക്‌ടോബര്‍ ഏഴിനാണ് ഡാലസിലെ വീട്ടില്‍ നിന്നും ഷെറിനെ കാണാതായത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരു ഓടയില്‍ നിന്നാണ് 22ന് ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹ പരിശോധനയുടെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷെറിനെ കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും അമ്മ സിനി മാത്യൂസിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അമ്മയെ പിന്നീട് വിട്ടയച്ചു .
ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും 2016 ലാണ് ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. ഇവര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന മറ്റൊരു മകളുമുണ്ട്. നാലു വയസ്സുള്ള ഈ കുട്ടിയുടെ ചുമതല അധികൃതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിന് കൈമാറി.
Post Your Comments