Latest NewsKeralaIndia

ഭർത്താവിന്റെ പീഡനം സഹിക്കാനാവാതെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയുടെ നില അതീവ ഗുരുതരം

ആലപ്പുഴ ; ഭർത്താവിന്റെ ശാരീരിക പീഡനം സഹിക്കാൻ കഴിയാതെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയുടെ നില അതീവ ഗുരുതരമായി തുടരുന്നു . മാവേലിക്കര വള്ളിക്കുന്നത്ത് രാജലക്ഷ്മിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് . വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഗോപകുമാറിനെതിരെ പൊലീസ് കേസെടുക്കും . വള്ളിക്കുന്നം പടയണിവട്ടത്തെ വാടകവീട്ടിൽ വച്ചാണ് രാജലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചത് .

തീ പടർന്ന ശരീരവുമായി വീടിനുള്ളിൽ നിന്നും പുറത്തേക്കോടി വരുന്ന രാജലക്ഷ്മിയെയാണ് നാട്ടുകാർ കണ്ടത് . വെള്ളമൊഴിച്ച് തീകെടുത്തിയപ്പോഴേയ്ക്കും നില ഗുരുതരമായിരുന്നു .മൂന്നരവർഷം മുൻപാണ് ഇരുവരും വിവാഹിതരായത് . ഇരുവരുടെയും പുനർവിവാഹമാണ് . ഈ ബന്ധത്തിൽ രണ്ടര വയസ്സുള്ള കുട്ടിയുമുണ്ട് . വിവാഹ ശേഷം നിരന്തരം ഗോപകുമാർ രാജലക്ഷ്മിയെ മർദ്ദിക്കാറുണ്ടായിരുന്നു .

മകൻ മർദ്ദിച്ചിരുന്നതായി ഗോപകുമാറിന്റെ അമ്മയും പൊലീസിൽ മൊഴി നൽകി .മാത്രമല്ല വീട്ടിൽ നിന്നിറങ്ങി പോകണമെന്നാവശ്യപ്പെട്ട് സ്വന്തം മാതാവിനെയും ഗോപകുമാർ മർദ്ദിക്കുമായിരുന്നു . ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് ഗോപകുമാറിനെതിരെ കേസ് എടുക്കുക .

shortlink

Related Articles

Post Your Comments

Related Articles


Back to top button