Latest NewsKerala

ജോർജ് ആലഞ്ചേരി വീണ്ടും തൽസ്ഥാനത്ത് ; നിർദ്ദേശവുമായി വത്തിക്കാൻ

കൊച്ചി : സിറോ മലബാർ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിവാദത്തിലായ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും അങ്കമാലി അതിരൂപതയാകുന്നു. വത്തിക്കാനാണ് പുതിയ ഉത്തരവ് ഇറക്കിയത്. ഭൂമിയിടപാട് വിവാദത്തെത്തുടർന്ന് ആലഞ്ചേരിയെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

ബിഷപ്പ് ജേക്കബ് മനത്തോടത്ത് ഒഴിയണമെന്നും വത്തിക്കാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബിഷപ്പ് ജേക്കബ് മനത്തോടത്ത് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ പദവി ഒഴിയണമെന്നാണ് നിര്‍ദ്ദേശം. പാലക്കാടെ ചുമതലയിലേക്ക് മടങ്ങിപ്പോകാനാണ് ജേക്കബ് മനത്തോടത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ചമച്ച വ്യാജരേഖയുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ നടക്കുന്ന പോലിസ് അന്വേഷണം യാതൊരു വിധ ബാഹ്യസമ്മര്‍ദ്ദവും ഇടപെടലും കൂടാതെ മുന്നോട്ടു പോകണമെന്നും കെസിബിസി സമ്മേളനം ആവശ്യപ്പെട്ടിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button